മനാമ: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ശൈഖ് ഖലീഫ സൽമാൻ ഹൈവേയിലുണ്ടായ കാറപടകടത്തിൽ വഴിത്തിരിവ്. കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറിയ വാഹനത്തിലെ ഡ്രൈവർ ലഹരി ഉപയോഗിച്ചതായി റിപ്പോർട്ട്.പ്രതി സഞ്ചരിച്ച കാർ അമിത വേഗതയിലായിരുന്നതായും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവുകൾ ഹാജരാക്കുകയും ക്രിമിനൽ കോടതിയിൽ വിചാരണക്കുള്ള തയാറെടുപ്പിനായി താൽക്കാലിക തടങ്കലിൽ വെക്കുകയും ചെയ്തു. അഞ്ചുപേരടങ്ങുന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടിരുന്നത്. അപകടത്തിൽ കുടുംബ നാഥൻ അഹമ്മദ് ഇബ്രാഹിം (40), ഭാര്യ ഫാത്തിമ അബ്ബാസ് (36) എന്നിവർ സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഇവരുടെ മൂന്ന് മക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.