കെ.എച്ച്.കെ സ്പോർട്സ് സി.ഇ.ഒ മുഹമ്മദ് ഷാഹിദ് എ.സി.സി പ്രസിഡന്റ് ജെയ് ഷായിൽനിന്ന് മെമെന്റോ സ്വീകരിക്കുന്നു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ സമീപം
ചരിത്രം കുറിച്ച് എ.സി.സി യോഗം; ബഹ്റൈനിൽ സമാപിച്ചു
മനാമ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) എക്സിക്യൂട്ടിവ് ബോർഡ് മീറ്റിങ്ങിന് ബഹ്റൈൻ ആതിഥ്യമരുളിയത് ചരിത്രമായി. യോഗത്തിനെത്തിയ എ.സി.സി പ്രസിഡന്റ് ജെയ് ഷായെ കെ.എച്ച്.കെ സ്പോർട്സ് സി.ഇ.ഒ മുഹമ്മദ് ഷാഹിദ് സ്വീകരിച്ചു. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ റിട്സ് കാൾട്ടൺ ഹോട്ടലിലാണ് യോഗം നടന്നത്.
ബഹ്റൈനിൽ ക്രിക്കറ്റ് വളർത്തുന്നതിന് പ്രോത്സാഹനം നൽകുന്നതാണ് എ.സി.സി യോഗമെന്ന് മുഹമ്മദ് ഷാഹിദ് പറഞ്ഞു. ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിന് കീഴിൽ, ബഹ്റൈനിൽ ക്രിക്കറ്റിന് ശോഭനമായ ഒരു ഭാവിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂറിന്റെ ശ്രമഫലമായാണ് ബഹ്റൈനിൽ എ.സി.സി യോഗം ചേർന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, യു.എ.ഇ, സിംബാബ്വെ, സിംഗപ്പൂർ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.