മനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്കുള്ള യാത്രാ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) ഭാരവാഹികൾ അസോസിയേഷൻ ഒാഫ് ബഹ്റൈൻ ട്രാവൽ ആൻറ് ടൂർ ഏജൻറ്സ് (അബ്റ്റ) ചെയർമാൻ ജെഹാദ് അമീനെ സന്ദർശിച്ചു. മതിയായ വിമാന സർവീസ് ഇല്ലാത്തതിനാൽ, ബഹ്റൈനിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിെൻറ നേതൃത്വത്തിലുള്ള സംഘം ബോധ്യപ്പെടുത്തി.
കേരളത്തിൽനിന്നാണ് ഏറ്റവുമധികം പ്രവാസികൾ ബഹ്റൈനിൽ ജോലി ചെയ്യുന്നത്. വിസ കാലാവധി കഴിയാറായ നിരവധി പേരാണ് ഇങ്ങോട്ട് വരാൻ കാത്തിരിക്കുന്നത്. ഇപ്പോൾ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സാധാരണക്കാർക്ക് ടിക്കറ്റ് കിട്ടാനും പ്രയാസം നേരിടുന്നുണ്ട്. ബഹ്റൈനിലേക്ക് വരാവുന്നവരുടെ പരിധി ഉയർത്തിയാൽ കൂടുതൽ പേർക്ക് എത്താൻ കഴിയും. നിലവിലുള്ള സർവീസുകളിൽ അമിത നിരക്ക് ഇൗടാക്കുന്നതും പ്രവാസികൾക്ക് തിരിച്ചടിയാണെന്ന് ബി.കെ.എസ്.എഫ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇൗ വിഷയങ്ങൾ വിമാനക്കമ്പനികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾക്ക് ശ്രമിക്കാമെന്ന്
ജെഹാദ് അമീൻ ബി.കെ.എസ്.എഫ് സംഘത്തിന് ഉറപ്പ് നൽകി.
ഹെൽപ്ലൈൻ കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക സമിതി അംഗം നജീബ് കടലായി, കോഒാർഡിനേറ്റർമാരായ അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.