Posted On
date_range Updated On
date_range കോവിഡ് -19 : വാക്സിൻ പരീക്ഷണത്തിന് തയാറായി ആഷിഖ്
മനാമ: ബഹ്‌റൈനിൽ കോവിഡ് -19 വാക്സിൻ പരീക്ഷണത്തിന് തയാറായി ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹി ആഷിഖ് രംഗത്തെത്തി. കോവിഡ് ലോക്ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കിടയിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇസ്ലാഹി സെൻററിെൻറ യൂത്ത് വിങ് സെക്രട്ടറി കൂടിയാണ് ആഷിഖ്.
കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ബഹ്‌റൈൻ സർക്കാറിനോടൊപ്പം ചേരാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ആദ്യ ഡോസ് സ്വീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ നിരവധി വളൻറിയർമാർ പരീക്ഷണത്തിൽ പെങ്കടുക്കാൻ തയാറായി രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രസിഡൻറ് സഫീർ നരക്കോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.