തുളുനാട് സഖാക്കൾ ജനറൽ ബോഡി യോഗം
മനാമ: അവധിക്കാലങ്ങളിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന പ്രവാസിയുടെ തലയിൽ ഇടിത്തീ വീഴ്ത്തുന്ന കച്ചവട തന്ത്രമാണ് വിമാന കമ്പനികൾ ചെയ്യുന്നതെന്ന് ബഹ്റൈൻ തുളുനാട് സഖാക്കൾ ജനറൽ ബോഡി യോഗം. ടിക്കറ്റ് ചാർജ് അഞ്ചിരട്ടിയും ആറിരട്ടിയും ആണ് വർധിപ്പിക്കുന്നത്.
വിമാന കമ്പനികളുടെ കച്ചവട തന്ത്രത്തെ നിയന്ത്രിച്ച് പ്രവാസികൾക്ക് ആശ്വാസം നൽകാൻ നടപടി സ്വീകരിക്കണമെന്ന് കാസർകോട് ജില്ലയിലെ ഇടതുപുരോഗമന കൂട്ടായ്മയായ ബഹ്റൈൻ തുളുനാട് സഖാക്കൾ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗം രക്ഷാധികാരി പ്രസന്നൻ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി സത്യൻ മേലാം കോട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മധു ചീമേനി അധ്യക്ഷത വഹിച്ചു.19 അംഗ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. അഷറഫ് മളി (പ്രസിഡന്റ്), സുജീഷ് കുമാർ (വൈ.പ്രസിഡന്റ്), രാജേഷ് എടനീർ (സെക്രട്ടറി), രഞ്ജിത് റാം (ജോ.സെക്രട്ടറി), മണി മാങ്ങാട് (ട്രഷറർ), ശ്രീജിത്ത് മാതാലയം(മെംബർഷിപ് സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.