മനാമ: അഞ്ച് ദീനാർ എടുക്കാനുണ്ടാകുമോ? കഴിഞ്ഞ ദിവസം ചിലർക്ക് വാട്സ്ആപ്പിൽ ലഭിച്ച ഒരു സന്ദേശമാണ് ഇത്. അയച്ചത് ഒരു മലയാളിയാണ്. സന്ദേശം കിട്ടിയവർ ആദ്യമൊന്ന് സംശയിച്ചു. ഒടുവിൽ പ്രമുഖ സാമൂഹിക പ്രവർത്തകെൻറ അടുത്തും ഇൗ വിഷയം എത്തി. അദ്ദേഹം സന്ദേശം അയച്ച ആളെ ബന്ധപ്പെട്ടു. താമസ സ്ഥലത്ത് പോയി കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് യാഥാർഥ്യം ബോധ്യമായത്.
ഒരു ക്ലീനിങ് കമ്പനിയിൽ ആയിരുന്നു അദ്ദേഹത്തിന് ജോലി. കോവിഡ് കാരണം ജോലി ഇല്ലാതായപ്പോൾ വരുമാനം നിലച്ചു. മറ്റ് വഴിയൊന്നും കാണാതിരുന്നപ്പോൾ സഹായിക്കുമെന്ന് ഉറപ്പുള്ളവർക്ക് സന്ദേശം അയച്ചതാണ്. വിഷമാവസ്ഥ ബോധ്യപ്പെട്ട സാമൂഹിക പ്രവർത്തകർ അദ്ദേഹത്തിന് വേണ്ട അത്യാവശ്യ സഹായങ്ങൾ നൽകിയാണ് മടങ്ങിയത്. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) കോവിഡ് സൃഷ്ടിച്ച ആഘാതത്തിെൻറ ബാക്കിപത്രമാണ് ഇത്.
ഇതുപോലെ നിരവധി പേർ പ്രവാസി സമൂഹത്തിൽ ഇപ്പോഴും കഴിയുന്നുണ്ട് എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. വിഷമങ്ങൾ ആരോടും പറയാൻ കഴിയാതെ ജീവിക്കുന്നവർ. ഇങ്ങനെയുള്ളവരെ കണ്ടെത്തി സഹായം എത്തിക്കേണ്ട വലിയ ബാധ്യതയാണ് സാമൂഹിക പ്രവർത്തകർക്ക് മുന്നിലുള്ളത്. അർഹതയുള്ളവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാൻ പ്രവാസി കൂട്ടായ്മകൾക്ക് സാധിക്കണം.
ജോലിയും വരുമാനവുമില്ലാതെ മാനസിക സംഘർഷത്തിൽ കഴിയുന്നവർക്ക് ഒരു കൈത്താങ്ങായിരിക്കും അത്തരം പ്രവർത്തനം. നാട്ടിലുള്ള കുടുംബത്തെ എങ്ങനെ പോറ്റുമെന്നോർത്ത് ആശങ്കയിൽ കഴിയുന്ന നിരവധി പേരാണുള്ളത്. കടുത്ത മാനസിക സംഘർഷമാണ് പലപ്പോഴും ഹൃദയാഘാതത്തിലേക്കും മറ്റും നയിക്കുന്നത്.
കോവിഡിെൻറ രണ്ടാം വരവിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അപ്രതീക്ഷിതമായിരുന്നു പലർക്കും. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്നതോടെ റസ്റ്റാറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നത് നിർത്തിയത് ഉൾപ്പെടെ പല നിയന്ത്രണങ്ങളും കൊണ്ടുവന്നു. ഇതോടെ, പലർക്കും തൊഴിൽ നഷ്ടമായി.
കോവിഡ് വ്യാപനത്തിെൻറ ആദ്യ ഘട്ടത്തിൽ സജീവമായി രംഗത്തിറങ്ങിയ സാമൂഹിക കൂട്ടായ്മകളാണ് ഒേട്ടറെ പ്രവാസികൾക്ക് തുണയായത്. ഇൗ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നവർ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായങ്ങൾ നൽകാൻ ശ്രമിക്കുമെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.