മനാമ: രാജ്യത്തെ ഡേറ്റ സുരക്ഷ ശക്തമാക്കാൻ ബഹ്റൈൻ നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആൽഫബെറ്റിന്റെ ഭാഗമായിരുന്ന പ്രമുഖ ടെക് കമ്പനി സാൻഡ്ബോക്സ് എ.ക്യുവുമായി ബഹ്റൈൻ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു.
ക്വാണ്ടം കമ്പ്യൂട്ടറുകൾ നിലവിലെ സുരക്ഷാ കോഡുകൾ തകർക്കാൻ പ്രാപ്തി നേടുന്ന 'ക്യൂ-ഡേ' 2029ഓടെ ഉണ്ടായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, സൈബർ ആക്രമണങ്ങൾ മുൻകൂട്ടി കണ്ടാണ് സർക്കാർ രേഖകൾ, പ്രതിരോധ ഡേറ്റ, നയതന്ത്ര സന്ദേശങ്ങൾ എന്നിവയ്ക്ക് ക്വാണ്ടം-പ്രൂഫ് സുരക്ഷ ഉറപ്പാക്കാൻ ബഹ്റൈൻ ലക്ഷ്യമിടുന്നത്.
എ.ഐ അധിഷ്ഠിതമായ ഈ സംവിധാനം ദുർബലമായ എൻക്രിപ്ഷനുകൾ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഡിജിറ്റൽ ആസ്തികൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനും ഈ ആധുനികീകരണം അനിവാര്യമാണെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ സി.ഇ.ഒ ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.