സൽമാനിയയിൽ 62കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: സൽമാനിയയിൽ 62 വയസ്സുള്ള ഒരു ബഹ്‌റൈൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച്, മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് സൂചന.

സംഭവത്തെ തുടർന്ന് മൃതദേഹം ബന്ധപ്പെട്ട ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുവരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ കാപ്പിറ്റൽ പൊലീസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.  

Tags:    
News Summary - A 62-year-old man was found dead in Salmaniya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.