മനാമ: ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) നേതൃത്വത്തിൽ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുന്നു. മേയ് 10 മുതൽ 16 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 1,222 പരിശോധനാ കാമ്പെയ്നുകളിലും സന്ദർശനങ്ങളിലുമായി നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 83 പ്രവാസികളെ നാടുകടത്തുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമങ്ങളും രാജ്യത്തെ താമസ നിയമങ്ങളും ലംഘിച്ചതുൾപ്പെടെയുള്ള നിരവധി ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. പിടിക്കപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായുള്ള സ്ഥാപനങ്ങളിലും കടകളിലും 1,186 പരിശോധനാ സന്ദർശനങ്ങളാണ് അതോറിറ്റി നടത്തിയത്. ഇതിനുപുറമെ വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് 36 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.