മനാമ: 400 ജി ശേഷിയുള്ള ആഗോള ടെലികോം സേവനവുമായി ബറ്റൽകോ രംഗത്ത്. ബഹ്റൈനിൽ ഇത്തരത്തിലൊരു സേവനം ഇതാദ്യമായി അവതരിപ്പിക്കുകയാണെന്ന് ബറ്റൽകോ അവകാശപ്പെട്ടു. ബിവേവ് എന്ന പേരിലാണ് ഇത് പരിചയപ്പെടുത്തുന്നത്. നിലവിലുള്ളതിന്റെ നാല് ഇരട്ടി വേഗമാണ് ഇതിനുണ്ടാവുക. Ceina എന്ന കമ്പനിയുമായി സഹകരിച്ചാണ് പുതുമയും വേഗമാർന്നതുമായ സേവനവുമായി ഉപഭോക്താക്കളിലേക്ക് ഇറങ്ങുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. റീട്ടെയിൽ രംഗത്തുള്ളവർക്ക് ഇത് ഏറെ സഹായകമാവുമെന്നാണ് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.