ജില്ല കപ്പ് ജേതാക്കളായ മലപ്പുറം ടീം

40 ബ്രദേഴ്സ് ജില്ലകപ്പ് സീസൺ-3; ആവേശകരമായ ഫൈനലോടെ ടൂർണമെന്റിന് തിരശ്ശീല

മനാമ: 40 ബ്രദേഴ്സ് ജില്ലകപ്പ് സീസൺ-3 ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ സമാപനം.

 ജില്ല കപ്പ് സംഘാടകരായ 40 ബ്രദേഴ്സ്

 

അൽ അഹ്‌ലീ ക്ലബ് മൈതാനത്ത് നടന്ന മൂന്ന് ദിവസത്തെ ടൂർണമെന്റ്, വാശിയേറിയ മത്സരങ്ങൾ കൊണ്ട് ഫുട്ബാൾ പ്രേമികളുടെ മനം കവർന്നു. ജില്ലാകപ്പ് ഫൈനലിൽ ബി.എം.ഡി.എഫ് മലപ്പുറം ജേതാക്കളായപ്പോൾ, വെറ്ററൻസ് ടൂർണമെന്റിൽ മലബാർ എഫ്.സി. കിരീടം സ്വന്തമാക്കി.

 

 വെറ്ററൻസ് ടൂർണമെന്‍റ് ജേതാക്കളായ മലബാർ എഫ്.സി ടീം

ആവേശം നിറഞ്ഞ ഫൈനലിൽ കെ.എം.സി.സി കാസർകോടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബി.എം.ഡി.എഫ് മലപ്പുറം പരാജയപ്പെടുത്തിയത്. 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ നടന്ന മത്സരത്തിൽ പ്രതിഭ ലജൻസിനെതിരെയാണ് മലബാർ എഫ്.സി. വിജയം നേടിയത്. കായികോത്സാഹത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന പോരാട്ടമായിരുന്നു വെറ്ററൻസ് ടൂർണമെന്റ്.

ടൂർണമെന്റിന് കൂടുതൽ തിളക്കം നൽകിക്കൊണ്ട്, വളർന്നുവരുന്ന ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ ഫുട്ബാൾ പ്രദർശന മത്സരവും നടന്നു. ഗ്രോ അക്കാദമി, ഫാബ് അക്കാദമി, സൈറോ അക്കാദമി, ഗ്രിപ് അക്കാദമി എന്നിവിടങ്ങളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. വിപുലമായ ക്രമീകരണങ്ങളാണ് ടൂർണമെന്റിന്റെ വിജയത്തിനായി സംഘാടകസമിതി ഒരുക്കിയിരുന്നത്.

സമാപനച്ചടങ്ങിൽ, വിജയികളായ ടീമുകൾക്ക് ട്രോഫികളും റണ്ണേഴ്‌സ്-അപ്പ് ടീമുകൾക്ക് കപ്പുകളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന് 40 ബ്രദേഴ്സ് പ്രസിഡന്റ് ഹലീൽ റഹ്‌മാൻ സ്കൈവീൽ, ടൂർണമെന്റ് കോഓഡിനേറ്റർ റഷീദ് വടക്കാഞ്ചേരി, ചെയർമാൻ മൊയ്തീൻകുട്ടി, സെക്രട്ടറി മൻസൂർ, ട്രഷറർ ഇബ്‌റാഹീം ചിറ്റണ്ട, അബ്ദുല്ല, മുസ്തഫ ടോപ്‌മാൻ, ശറഫുദ്ധീൻ മാട്ടൂൽ, ഇസ്മായിൽ എലത്തൂർ, നൗഫൽ കണ്ണൂർ, ജെ.പി.കെ തിക്കോടി, പ്രസാദ് എന്നിവർ നേതൃത്വം നൽകി.

ബി.ഐ.എഫ്.എ പ്രസിഡന്റ് റഹ്മത് അലി, സെക്രട്ടറി ജെറി, കെ.എഫ്.എ പ്രസിഡന്റ് അർഷാദ്, സെക്രട്ടറി സജാദ് സുലൈമാൻ, ഐ.വി.എഫ്.എ പ്രസിഡന്റ് മൊയ്തീൻകുട്ടി എന്നിവരും സമാപനച്ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - 40 Brothers District Cup Season-3; The tournament concludes with an exciting finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.