ബഹ്​റൈനിൽ 291 പേർക്ക്​ കൂടി കോവിഡ്​

മനാമ: ബഹ്​റൈനിൽ പുതുതായി 291 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 188 പേർ വിദേശ തൊഴിലാളികളാണ്​. 103 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. അതിനിടെ, കഴിഞ്ഞദിവസം ഒരു പ്രാവാസി കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 14 ആയി. 44 വയസ്സുള്ള പുരുഷനാണ്​ മരിച്ചത്​. രാജ്യത്ത്​ ഇതുവരെ മരിച്ചവരിൽ നാലുപേർ പ്രവാസികളാണ്​. 

നിലവിൽ 4397 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്​. ചികിത്സയിൽ ഉള്ളവരിൽ 30 പേർക്കാണ്​ മരുന്ന്​ നൽകുന്നത്​. പുതുതായി 116 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 4,581 ആയി.

Tags:    
News Summary - 291 new covid case in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.