Posted On
date_range Updated On
date_range എട്ടു മാസത്തിനിടെ 2700 അനധികൃത പോസ്റ്ററുകൾ നീക്കം ചെയ്തു
മനാമ: കഴിഞ്ഞ എട്ടു മാസത്തിനിടെ വിവിധയിടങ്ങളിൽ പതിച്ച 2700 ഓളം അനധികൃത പോസ്റ്ററുകളും നോട്ടീസുകളും നീക്കം ചെയ്തതായി കാപിറ്റൽ മുനിസിപ്പൽ സെക്രേട്ടറിയറ്റ് അറിയിച്ചു.
അലക്ഷ്യമായി പലയിടങ്ങളിലും നിയമം പാലിക്കാതെ പതിച്ച സ്റ്റിക്കറുകളും നോട്ടീസുകളും പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്.
ഹൂറ, ഗുദൈബിയ, ജുഫൈർ, ഉമ്മുൽ ഹസം, മനാമ സെൻട്രൽ എന്നിവിടങ്ങളിലാണ് അധിക പരസ്യ പോസ്റ്ററുകളും പതിച്ചിരുന്നത്.
ചിലയിടങ്ങളിൽ ട്രാഫിക് ബോർഡുകളിലും റോഡുകളുടെ പേരെഴുതിയിട്ടുള്ള ബോർഡുകളിലും വൈദ്യുതി വിളക്ക് കാലുകളിലും പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.