Posted On
date_range Updated On
date_range സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന വിഭാഗം ക്വിസ് മത്സരം നടത്തി
മനാമ: ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ, അങ്കമാലി ഭദ്രാസനാധിപനായിരുന്ന ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് സ്മരണാർഥം നടന്ന പരിപാടിയിൽ ക്രിസ്റ്റി പി. വർഗീസ് സ്വാഗതം ആശംസിച്ചു. ഫാ.എം.ബി. ജോർജ് ഉദ്‌ഘാടനം ചെയ്തു. ഫാ.ജോഷ്വ എബ്രഹാം, കത്തീഡ്രൽ ട്രസ്റ്റി ജോർജ് മാത്യു, ഷിബു സി. ജോർജ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറി അജി ചാക്കോ പാറയിൽ, ട്രഷറർ പ്രമോദ് വർഗീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സിജോ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. ജോർജ് വർഗീസ്, അനു ടി.കോശി, ജെഷൻ സൈമൺ എന്നിവർ ക്വിസ് മാസ്റ്റർമാരും അജു ടി.കോശി അവതാരകനുമായിരുന്നു.
മത്സരത്തിൽ മുഹറഖ് ഏരിയ പ്രയർ ഒന്നാം സ്ഥാനവും (ഷീജ കുര്യൻ, റിനി മോൻസി, ജീസൺ ജോർജ്), ചർച്ച് ഏരിയ സൗത്ത് രണ്ടാം സ്ഥാനവും (റീന ബിജു, സിബി ബാബു, സിനി റേച്ചൽ പ്രസാദ്), ഗഫൂൾ ^കമ്മീസ് ഏരിയ പ്രയർ മൂന്നാം സ്ഥാനവും (ഷിജു കെ ഉമ്മൻ, അനിൽ ചാക്കോ, അനീഷ് ജോർജ്) കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.