ഇസ്രായേൽ ബന്ധമുള്ള സിനിമകൾ നിരോധിക്കണമെന്ന നിർദേശത്തിന്​ എം.പിമാരുടെ അംഗീകാരം

മനാമ: ഇ​സ്രായേൽ ബന്ധമുള്ള സിനിമകളും മറ്റും രാജ്യത്ത്​ നിരോധിക്കാനുള്ള നീക്കത്തിന്​ അനുകൂലമായി എം.പിമാർ വോട്ടുരേഖപ്പെടുത്തി. 2002ലെ പബ്ലിക്കേഷൻ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള നിർദേശത്തിന്​ അനുകൂലമായാണ്​ വോട്ടുരേഖപ്പെടുത്തിയത്​. ഇസ്രായേൽ ബന്ധമുള്ള പ്രസിദ്ധീകരണങ്ങളും വീഡിയോ​ ഗെയിമുമെല്ലാം നിരോധിക്കണമെന്ന്​ നിർദേശത്തിൽ പറയുന്നു. നിർദേശം നിയമമാകാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്​. തീരുമാനം എം.പിമാർ പുനഃപരിശോധിക്കണമെന്ന്​ ഇൻഫർമേഷൻ കാര്യ മന്ത്രി അലി അൽ റുമൈഹി ആവശ്യപ്പെട്ടിട്ടുണ്ട്​. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.