Posted On
date_range Updated On
date_range കുഞ്ഞുണ്ണി മാഷിെൻറ കവിതകൾ ഉൾപ്പെടുത്തി കവിത സായാഹ്നം
മനാമ: കേരളീയ സമാജത്തിൽ കുഞ്ഞുണ്ണി മാഷിെൻറ കവിതകൾ ഉൾപ്പെടുത്തി കവിത സായാഹ്നം നടത്തുന്നു. ഇൗ മാസം 22ന് രാത്രി എട്ടു മണിക്ക് മലയാള പാഠശാലയുടെ ഭാഷാ- സാഹിത്യ വേദിയായ ‘അക്ഷരമുറ്റ’ത്തിെൻറ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. വേഗത്തിൽ പഠിക്കാൻ കഴിയുന്ന ലളിതവും ഹൃസ്വവുമായ കവിതകൾ കുട്ടികളെ പഠിപ്പിച്ച് അരങ്ങിൽ അവതരിപ്പിക്കുവാൻ അവസരം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കുഞ്ഞുണ്ണി കവിതകളെ കുറിച്ച് ചിക്കൂസ് ശിവനും ഗീത ഉണ്ണികൃഷ്ണനും ക്ലാസെടുക്കും.ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾക്കായി ഇന്ന് രാത്രി എട്ടുമുതൽ പരിശീലനക്കളരി നടത്തും.
പാഠശാല വിദ്യാർഥികളല്ലാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 36045442 എന്ന വാട്സ് ആപ്പ് നമ്പറിൽ പേര് നൽകണം. വിവരങ്ങൾക്ക്^37789322, 360 454442 എന്നീ നമ്പറുകളിൽ വിളിക്കാം.
പാഠശാല വിദ്യാർഥികളല്ലാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 36045442 എന്ന വാട്സ് ആപ്പ് നമ്പറിൽ പേര് നൽകണം. വിവരങ്ങൾക്ക്^37789322, 360 454442 എന്നീ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.