മനാമ: യേശുക്രിസ്തുവിെൻറ ശിഷ്യൻമാരോടൊത്തുള്ള അന്ത്യ അത്താഴത്തിെൻറ ഓർമ പുതുക്കി ബഹ്റൈനിലും ക്രൈസ്തവര്‍ പെസഹ ദിനം ആചരിച്ചു. ബഹ്ൈറന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പെസഹ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കേരളീയ സമാജത്തില്‍ നടന്ന ശുശ്രൂഷകൾക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപനും ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡൻറുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ.എം.ബി. ജോര്‍ജ്ജ്, സഹ വികാരി ഫാ.ജോഷ്വ എബ്രഹാം എന്നിവർ സഹകർമികളായിരുന്നു.
3000ത്തോളം പേർ ആരാധനയില്‍ പങ്കെടുത്തതായി ഇടവക ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.