മനാമയിൽ ഗ്യാസ്​ സിലിണ്ടർ ചോർന്ന്​ വൻ സ്​ഫോടനം  

മനാമ: മനാമയുടെ ഹൃദയഭാഗമായ ബാബുൽ ബഹ്റൈന് പിറകിൽ ഇന്നലെ കാലത്ത് ശക്തിയേറിയ സ്ഫോടനം നടന്നു. 
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ആദ്യ നിഗമനം. ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് കാലത്ത് 7.05 ന് ശക്തമായ സ്ഫോടനം നടന്നത്. ഇവിടെ പ്രവർത്തിക്കുന്ന ബംഗാൾ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറൻറിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആളപായമില്ല.
സ്‌ഫോടനത്തി​െൻറ ആഘാതത്തിൽ അടുത്തുള്ള കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനം നടന്ന കെട്ടിടത്തി​െൻറ കോൺക്രീറ്റ് സ്ലാബുകൾ അടർന്ന് ദൂരേക്ക് തെറിച്ചു വീണു. സമീപത്തെ കടകളുടെ ഷട്ടറുകളും ജനലുകളും തകർന്നു. ഇൗ ഭാഗത്തെ 20ഒാളം കടകളാണ് ഭാഗികമായി തകർന്നത്. ബാബുൽ ബഹ്റൈൻ മാളിനും കേടുപറ്റി.തലനാരിഴക്കാണ് വഴിയാത്രക്കാർ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 
പൊലീസും സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി സമീപത്തെ താമസക്കാരെ ഒഴിപ്പിച്ചു.സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 
ബാബുൽ ബഹ്‌റൈൻ വഴിയുള്ള റോഡിൽ ഇന്നലെ ഗതാഗതവും തടസപ്പെട്ടു.പൊതുെവ നല്ല തിരക്കുള്ള സ്ഥലമാണെങ്കിലും കാലത്ത് ആൾപെരുമാറ്റം കുറവായത് രക്ഷയായി. ഇവിടെ ഷോപ്പുകൾ തുറന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ.  പൊടുന്നനെ വൻശബ്ദം കേട്ട് ഭയന്നുപോയെന്ന് ഇവിടെ ‘ന്യൂസ്’ എന്ന ഷോപ്പ് നടത്തുന്ന ഷാനവാസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കാലത്ത് ആറരക്ക് ഷോപ്പ് തുറന്ന് പത്രങ്ങളും മറ്റും ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു. കടക്കുള്ളിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ഭയാനകമായ ശബ്ദം കേട്ട് ഒന്നും മനസിലായില്ല. ആദ്യം ഭൂകമ്പമാണെന്ന് കരുതി.ഒാടി പുറത്തിറങ്ങിയപ്പോൾ, ചുറ്റുമുള്ള കടകളുടെ ഗ്ലാസുകളും ഷട്ടറുകളും മറ്റും തകർന്ന് കിടക്കുന്നതാണ് കണ്ടത്. ഉടൻ പൊലീസ് സ്ഥലത്തെത്തി. 
അപ്പോഴേക്കും ഗ്യാസ് സിലിണ്ടർ പൊട്ടിയാണ് അപകടമുണ്ടായത് എന്ന് അറിഞ്ഞിരുന്നു. അടുത്ത കടകളെല്ലാം തകർന്ന നിലയിലാണെന്നും ഷാനവാസ് പറഞ്ഞു.
സിവിൽ ഡിഫൻസി​െൻറ അഞ്ചു വാഹനങ്ങളും 26 ജീവനക്കാരും രക്ഷാപ്രവർത്തനങ്ങൾക്കായി കുതിച്ചെത്തിയതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ അറിയിച്ചു. റസ്റ്റോറൻറിലെ ഗ്യാസ് സിലിണ്ടർ ചോർന്നാണ് അപകടമെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു. 
വൻ നഷ്ടമാണ് ഇൗ മേഖലയിലുണ്ടായത്.ഇത് എത്ര വരുമെന്ന് കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.