സമാജത്തില്‍ ഇന്നും നാളെയും നടക്കുന്ന ഓണാഘോഷ  പരിപാടികള്‍

മനാമ: കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് കബടി മത്സരം നടക്കും.  വൈകീട്ട് 5 മണിക്കാണ് പുലിക്കളി. 6.30ന് ഘോഷയാത്രയും നടക്കും. 
ഉത്രാടത്തിന് രാവിലെ 10 മണിക്ക് വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന  വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള കലാമേള നടക്കും. 
മൂന്നുമണിക്ക് വടംവലി മത്സരം ആരംഭിക്കും. ‘ആരവം’ നാടന്‍പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് സംഘനൃത്തവും ഉണ്ടാകും. ഒമ്പതു മണിക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര മത്സരം നടക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.