മനാമ: രാജ്യത്തെ കലാലയങ്ങളില്‍ അധികാരത്തിന്‍െറ മുഷ്ക് ഉപയോഗിച്ച് ഭരണകൂടം നടത്തുന്ന നീതിനിഷേധങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരുമായി ഐക്യപ്പെടുകയെന്നത് മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്ന് ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എച്ച്.സി.യു.വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്‍െറ കിരാത നടപടികള്‍ക്കെതിരെ പ്രതികരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സമൂഹത്തിനെതിരെ പൊലീസ് അഴിച്ചു വിട്ടത് സമാനതകളില്ലാത്ത അക്രമങ്ങളാണ്. ക്യാമ്പസിനുള്ളില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നില നില്‍ക്കുന്നത്.
ജെ.എന്‍.യുവിനെയും ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയെയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്.
ഏതൊരു സമൂഹത്തിന്‍െറയും വളര്‍ച്ചയുടെയും വികാസത്തിന്‍െറയും അടിസ്ഥാനം അവിടെയുള്ള വിദ്യാര്‍ഥി-യുവജന വിഭാഗമാണ്. രാജ്യത്തെമ്പാടും ഉയര്‍ന്നു വരുന്ന വിയോജിപ്പിന്‍െറ സ്വരങ്ങളെ അടിച്ചൊതുക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത്.
സമാധാനപരമായി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ അവിടെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും അപൂര്‍വ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ കാണാനത്തെിയ നേതാക്കളെയും പൊലീസ് വെറുതെ വിട്ടില്ല.
ഈ അപകടകരമായ അവസ്ഥ തടയേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
അഡ്വ. ജോയ് വെട്ടിയാടന്‍, സുധി പുത്തന്‍വേലിക്കര, നാസര്‍ മഞ്ചേരി, എ.സി.എ.ബക്കര്‍, ഒ.കെ.തിലകന്‍, ജമാല്‍ ഇരിങ്ങല്‍, ഇസ്മായില്‍ പതിയാരക്കര, ബിന്‍ഷാദ് പിണങ്ങോട്, ബാജി ഓടംവേലി, ശരീഫ് കായണ്ണ , ടി.എം.രാജന്‍, സിറാജ് പള്ളിക്കര, പങ്കജ് നഭന്‍, സഈദ് റമദാന്‍ നദ്വി, ഫസല്‍ പേരാമ്പ്ര, വി.കെ.അനീസ്, എ. എം ഷാനവാസ് എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.