Posted On
date_range Updated On
date_range വിമാനത്താവളത്തില്‍ നാലുമണിക്കൂര്‍ മുമ്പ് എത്തണമെന്ന് അറിയിപ്പ്
മനാമ: പെരുന്നാളിനോടനുബന്ധിച്ചുണ്ടാകുന്ന തിരക്ക് പരിഗണിച്ച് ജൂണ്‍ 22 മുതല്‍ ജൂലൈ 11 വരെ യാത്രചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട് കമ്പനി അറിയിച്ചു. വിമാനക്കമ്പനികളുടെ നേരത്തെയുള്ള ‘ചെക്ക് ഇന്‍’ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അഭ്യര്‍ഥനയുണ്ട്. പാര്‍ക്കിങ് പ്രശ്നവും രൂക്ഷമാകാനിടയുണ്ട്. ഇക്കാര്യവും പരിഗണിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സാധിക്കുമെങ്കില്‍ വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസ് ഉപയോഗപ്പെടുത്തണം. ഇത് പാര്‍ക്കിങ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.