Posted On
date_range Updated On
date_range മലയാളി യുവാവ് നിര്യാതനായി
മനാമ: അസ്കോണ്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ പ്ളംബറായി ജോലി ചെയ്യുന്ന കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സജീവ് കുമാര്‍ (38) നിര്യാതനായി. തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് മരണം. കഴിഞ്ഞ വ്യഴാഴ്ച കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ 15വര്‍ഷത്തോളം ബഹ്റൈന്‍ പ്രവാസിയായിരുന്നു. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ സജീവ് കുമാര്‍ മൂന്ന് മാസം മുമ്പാണ് വീണ്ടും ബഹ്റൈനിലത്തെിയത്.
പിതാവ്: പഞ്ചവിള വീട്ടില്‍ കാര്‍ത്തികേയന്‍. ഭാര്യ: അശ്വിനി. ചെറിയ രണ്ടു കുട്ടികളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.