മാലികിയയില്‍ തീപിടിത്തം; രണ്ടു പേര്‍ക്ക് പരിക്ക്

മനാമ: ബഹ്റൈനിലെ മാലികിയയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു ബംഗ്ളാദേശി തൊഴിലാളികള്‍ക്ക് സാരമായി പൊള്ളലേറ്റു.
ഇന്നലെ കാലത്ത് പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടുത്തെ കൃഷിയിടത്തിലാണ് ആദ്യം അഗ്നിബാധയുണ്ടായത്.
തുടര്‍ന്ന് സമീപത്തെ ലേബര്‍ ക്യാമ്പിലേക്കും ഗോഡൗണിലേക്കും തീ പടരുകയായിരുന്നു. 15 ഫയര്‍ എഞ്ചിനുകളും 45 അഗ്നിശമനസേനാ ഭടന്‍മാരും ചേര്‍ന്ന് ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീ അണച്ചത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.