Posted On
date_range Updated On
date_range നൃത്തവും സംഗീതവുമായി കുട്ടികള്‍ സമാജത്തില്‍ ഒത്തുകൂടി
മനാമ: കേരളീയ സമാജം അംഗങ്ങളുടെ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടത്തൊനും പ്രോത്സാഹിപ്പിക്കാനുമായി കലാവിഭാഗത്തിനു കീഴില്‍ ‘ആടാം പാടാം’ എന്ന പരിപാടി നടത്തി. 30ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളോടെ കഴിഞ്ഞ മാസമാണ് ഈ പരിപാടിക്ക് തുടക്കം കുറിച്ചത്.
എം.എം.രാമചന്ദ്രന്‍ ഹാളിലാണ് കഴിഞ്ഞ ദിവസത്തെ പരിപാടി അരങ്ങേറിയത്. സിനിമാഗാനങ്ങള്‍,നൃത്തം, മോണോ ആക്ട്, മിമിക്രി, സ്കിറ്റ് , നാടന്‍പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ജൂണ്‍ മാസത്തില്‍ ജനിച്ച കുട്ടികളുടെ ജന്‍മദിനാഘോഷവും നടന്നു. കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, കണ്‍വീനര്‍ എം.എന്‍.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.