Posted On
date_range Updated On
date_range കേരളീയ സമാജം വനിതാ വേദി സ്ഥാനാരോഹണം നാളെ
മനാമ: കേരളീയ സമാജം വനിതാ വേദിയുടെ സ്ഥാനാരോഹണം ഈ മാസം ഒമ്പതിന് രാത്രി 8.15ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുമെന്ന് പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി, വനിതാവേദി കോഓഡിനേറ്റര്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പ്രശസ്ത സിനിമാതാരങ്ങളായ സീമ, ഇഷ തല്‍വാര്‍ എന്നിവര്‍ പങ്കെടുക്കും.
മോഹിനി തോമസ് പ്രസിഡന്‍റും ബിജി ശിവകുമാര്‍ ജനറല്‍ സെക്രട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് നാളെ സ്ഥാനമേല്‍ക്കുന്നത്. വനിതാ വേദിയുടെ യോഗ ക്ളാസിന് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.
സുമിത്ര പ്രവീണ്‍, ബീന ആഷ്ലി, ഫാത്തിമ ഖമീസ്, ജോസ്മി ലാലു, ഷീജ പ്രദീപ്, പ്രിയ സുനില്‍, റാണി രഞ്ജിത്ത്, ഉഷ ഗോവിന്ദന്‍, ശ്രീദേവി വിജു, രജിത അനി എന്നിവരടങ്ങിയതാണ് വനിതാവേദി കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.