മനാമ: ബഹ്റൈന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അവധിക്കാലത്ത് നടത്തി വരാറുള്ള വേനല്‍ക്കാല ക്യാമ്പ് ‘ഇന്‍ഫോക്കസ്-2016’ എന്ന പേരില്‍ ആരംഭിച്ചു. കത്തീഡ്രല്‍ വികാരി ഫാദര്‍ എം.ബി.ജോര്‍ജ്ജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം പറഞ്ഞു.
പ്രമുഖ നാടക പ്രവര്‍ത്തകനും പരിശീലകനുമായ ചിക്കൂസ് ശിവന്‍ ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സഹ വികാരി ഫാദര്‍ ജോഷ്വ എബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഈ വര്‍ഷത്തെ തീം ആയ ‘ഇന്‍ഫോക്കസി’നെ കുറിച്ച് ക്യാമ്പ് ഡയറക്ടര്‍ ഫാ.ജോമോന്‍ തോമസ് സംസാരിച്ചു. കത്തീഡ്രലിലെ പത്തുമുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ ആണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ടുള്ള ക്ളാസുകള്‍, കലാ മത്സരങ്ങള്‍, പാട്ട്, ഗ്രൂപ്പ് സോങ്, ഡാന്‍സ്, പ്രസംഗം, ചിത്രരചന തുടങ്ങിയവ നടക്കും. വിവിധ ക്ളാസുകള്‍ക്ക് ബഹ്റൈനിലെ പ്രമുഖ വ്യക്തികള്‍ നേതൃത്വം നല്‍കും. ആഗസ്റ്റ് 12 വരെ ക്യാമ്പ് നീളും. ഫിനാലെ 12ന് കോണ്‍കോഡ് ഹോട്ടലിലെ റെയിന്‍ബോ ഹാളില്‍ നടക്കുമെന്ന് കോഓഡിനേറ്റര്‍മാരായ പ്രമോദ് വര്‍ഗീസ്, ഷാജി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.