മൃഗവ്യാപാരികള്‍ വിമാനത്താവളത്തിന്അടുത്തുള്ള ഇടം വിടാന്‍ മടിക്കുന്നു

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ആടുകളെ പാര്‍പ്പിച്ച വ്യാപാരികള്‍ ഹമലയില്‍ അനുവദിച്ച സ്ഥലത്തേക്ക് മാറാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ 30 വ്യാപാരികളാണുള്ളത്. വിമാനത്താവള നവീകരണ പദ്ധതിക്കായി ഇവര്‍ മേയ് 31ന് തന്നെ ഇവിടം ഒഴിയേണ്ടതായിരുന്നു. ബഹ്റൈന്‍െറ സമഗ്ര സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് വിമാനത്താവള വികസനം വരുന്നത്. പുതുതായി അനുവദിച്ച സ്ഥലത്ത് വിശാലമായ സൗകര്യങ്ങളുണ്ടെങ്കിലും ഇതില്‍ വ്യാപാരികള്‍ സംതൃപ്തരല്ളെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവരെ നിര്‍ബന്ധമായും മാറേണ്ടി വരുമെന്ന് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെയെങ്കിലും അവര്‍ മാറേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. വിമാനത്താവള വികസനപദ്ധതിക്ക് ഈ ഭൂമി ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് വ്യാപാരികളെ മാറ്റാതിരിക്കാനാകില്ല. പുതുതായി കണ്ടത്തെിയ പ്രദേശത്ത് മൃഗങ്ങളെ പരിപാലിക്കുന്നുണ്ടെന്നും പുതുതായി എത്തുന്നവര്‍ക്കും മതിയായ ഇടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണ വകുപ്പ് മുഹറഖിലോ മുഹറഖിനടുത്തായോ ഇവര്‍ക്കായി പുതിയ ഇടം കണ്ടത്തൊന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, ഹമലയിലെ സ്ഥലമാണ് ഏറ്റവും മികച്ചത് എന്ന് നിസംശയം പറയാനാകും. മുഹറഖില്‍ നിന്ന് 30 മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്കുള്ളത്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്കും ഇവിടെയത്തെുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. അവിടെ അറവുകേന്ദ്രവുമുണ്ടെന്നത് പ്രധാന നേട്ടമാണ്.
എട്ടുമാസം മുമ്പ് തന്നെ വിമാനത്താവളത്തിനടുത്ത കേന്ദ്രത്തിലേക്കുള്ള വൈദ്യുതി-ജല കണക്ഷന്‍ അധികൃതര്‍ വിഛേദിച്ചിരുന്നു. എന്നാല്‍, മൃഗ വ്യാപാരികള്‍ സ്വന്തം നിലക്ക് ജനറേറ്ററുകളും വെള്ള ടാങ്കുകളുമായി സംവിധാനം നിലനിര്‍ത്തുകയാണുണ്ടായത്. മുമ്പ് എല്ലാ അറവുമൃഗങ്ങളെയും പാര്‍പ്പിച്ചിരുന്നത് അറാദിലായിരുന്നു. എന്നാല്‍, ഇവിടെ വലിയ ഭവന പദ്ധതി വന്നതോടെ പുതിയ ഇടത്തിലേക്ക് ഇവരെ ഒഴിപ്പിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പ്, ഹിദ്ദ് ഡ്രൈ ഡോക്ക് സെന്‍റര്‍ ഡിറ്റന്‍ഷന്‍ സെന്‍ററിനടുത്ത് മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള സ്ഥലം അനുവദിച്ചിരുന്നു. ഇന്നാല്‍, ഇവിടെ ഇനിയും കടല്‍ നികത്തല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. നാല് ദശലക്ഷം ദിനാറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.