ഊര്‍ജമന്ത്രി അന്താരാഷ്ട്ര നാണയ നിധി പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി

മനാമ: ഊര്‍ജമന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ അന്താരാഷ്ട്ര നാണയനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യത്തിന്‍െറ സാമ്പത്തികാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് തയാക്കാനത്തെിയതായിരുന്നു സംഘം.  ബഹ്റൈനിലെ എണ്ണപ്പാടങ്ങളുടെ നവീകരണ പദ്ധതി, വാതക-എണ്ണ ശുദ്ധീകരണ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച നടന്നു. 
എണ്ണയുടെയും വാതകത്തിന്‍െറയും ഉല്‍പാദനം, വെള്ളം-വൈദ്യുതി രംഗം എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. എണ്ണയുല്‍പന്നങ്ങളുടെ വിലനിലവാരം പരിഷ്കരിച്ചതിനെക്കുറിച്ചും സര്‍ക്കാരിന്‍െറ ചെലവ് കുറക്കുന്നതിന് സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിലവിലുള്ള സാമ്പത്തികാവസ്ഥ പരിഗണിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള വരുമാനം സ്ഥിരപ്പെടുത്താനും പുരോഗതി കൈവരിക്കാനുമുള്ള മാര്‍ഗങ്ങള്‍ തേടുന്നതായി അദ്ദേഹം വിശദീകരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.