മനാമ: വ്യാജടാക്സി സര്‍വീസ് നടത്തിയ 105 ഡ്രൈവര്‍മാരെ പിടികൂടിയതായി ട്രാഫിക് ഡയറക്ടറേറ്റിലെ ഓപറേഷന്‍സ് ആന്‍റ് കണ്‍ട്രോള്‍ വിഭാഗം മേധാവി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് അറസ്റ്റിലായത്.
ഇവരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ളിക് പ്രൊസിക്യൂഷന് കൈമാറി. ശിക്ഷിക്കപ്പെടുന്നവര്‍ ഒരു മാസം തടവ് അനുഭവിക്കുകയും 1000 ദിനാര്‍ പിഴയൊടുക്കുകയും വേണ്ടിവരും. തടവിനുശേഷം ഇവരെ നാടുകടത്തുകയും ചെയ്യും. സ്വദേശികള്‍ക്ക് മാത്രം അനുവദിച്ച ടാക്സി മേഖലയിലേക്ക് വ്യാജന്‍മാരുടെ സാന്നിധ്യം അനുവദിക്കില്ളെന്നും കൃത്യമായ പരിശോധനകളിലൂടെ നിയമലംഘകരെ പിടികൂടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വ്യാജടാക്സികള്‍ക്കെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.