Posted On
date_range Updated On
date_range ഇരിങ്ങാലക്കുട സ്വദേശി ദോഹയില്‍ നിര്യാതനായി
ദോഹ: തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കോണോത്തുകുന്നിലെ തൂപ്രത്ത് മനോഹരന്‍ (57) ദോഹയില്‍ നിര്യാതനായി. ദോഹ സോന മാര്‍ക്കറ്റിനടുത്തുള്ള താമസസ്ഥലത്ത് വെള്ളിയാഴ്ച ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം.
ഏഴ് വര്‍ഷമായി ദോഹയിലുള്ള അദ്ദേഹം സ്വര്‍ണ്ണപണിക്കാരനായിരുന്നു.
അഞ്ച് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയിവന്നത്. രണ്ട് മാസം കഴിഞ്ഞ് മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.