സിക വൈറസ്: പ്രതിരോധം ശക്തിപ്പെടുത്താന്‍  ലോകാരോഗ്യ സംഘടനയുമായി സഹകരിക്കും

മനാമ: ചില രാജ്യങ്ങളില്‍ ഭീതി ഉയര്‍ത്തിയ ‘സിക വൈറസി’നെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്‍െറ ഭാഗമായി ലോകാരോഗ്യ സംഘടനയുമായി സഹകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 
രോഗം പരത്തുന്ന കൊതുകുകളെ സംബന്ധിച്ചും രോഗബാധയുടെ തീക്ഷ്ണതയെക്കുറിച്ചും അവ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാക്കും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന പ്രത്യേക ഇനം കൊതുകുകളില്‍ നിന്നാണ് ‘സിക വൈറസ്’ പകരുന്നത്.  80 ശതമാനം വൈറസ് ബാധിതരിലും ചെറിയ രോഗലക്ഷണങ്ങളേ കാണിക്കുന്നുന്നുള്ളൂ. ബഹ്റൈനിലും ജി.സി.സിയിലും  ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 ‘സിക വൈറസ്’ ബാധയുള്ള ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ തലക്ക് വലുപ്പവിത്യാസമുണ്ടാകും. വൈറസ് ഫലപ്രദമായി പ്രതിരോധിക്കാനാവശ്യമായ മരുന്നുകളൊന്നും നിലവില്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ളെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 44 രാഷ്ട്രങ്ങളിലാണ് ഒൗദ്യോഗികമായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 
വൈറസ് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ സുപ്രധാനമായത് കൊതുകുകളെ അകറ്റുകയെന്നതാണ്്.  ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 
രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പ്രത്യേകമായ പരിശോധനക്ക് വിധേയമാകണമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍െറ ഉത്തരവുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.