മനാമ: പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്ന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാനും രാജാവിന്‍െറ പ്രത്യേക പ്രതിനിധിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. പരിസ്ഥിതി ദിനാചരണ വേളയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കും.രാജ്യത്തിന്‍െറ സമ്പത്തും വിഭവങ്ങളും വരും തലമുറക്കായി കരുതുന്നതിനും ക്രമം തെറ്റിയ ചൂഷണം അവസാനിപ്പിക്കുന്നതിനും കാര്യമായ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. മുഴുവന്‍ പൗരന്മാരിലും പാരിസ്ഥിതികാവബോധം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനം കൊണ്ടുവരുന്നതിനും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പ്രകൃതി വിഭവങ്ങള്‍ അമിത ചൂഷണത്തിന് വിധേയമാകുന്നത് വരും തലമുറയുടെ ജീവിതത്തെ സാരമായി ബാധിക്കും. പ്രകൃതിയുടെ ഊര്‍ജ സ്രോതസുകള്‍ ഉപയോഗപ്പെടുത്താനും പരമ്പരാഗത ഊര്‍ജ സ്രോതസുകളെ ആശ്രയിക്കുന്നതില്‍ കുറവ് വരുത്താനുമുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നയങ്ങളും കാഴ്ചപ്പാടുകളും ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.