മലയാളി പരാതി നല്‍കാന്‍ ഒരുങ്ങുന്നു 

മനാമ: സി.പി.ആര്‍ ഉപയോഗിച്ച് മറ്റൊരാള്‍ ഫോണ്‍ കണക്ഷണ്‍ എടുത്തതിനെ തുടര്‍ന്ന് ‘വിവ’യില്‍ നിന്ന് വന്ന ബില്‍ അടക്കാനാകാതെ മലയാളി പ്രതിസന്ധിയില്‍. കോട്ടയം സ്വദേശി ബെന്നിയുടെ സി.പി.ആര്‍ ഉപയോഗിച്ചാണ് ഫോണ്‍ കണക്ഷന്‍ എടുത്തിരിക്കുന്നത്. ഇവിടെ ഹൗസ്മെയ്ഡ് ആയി ജോലി നോക്കുന്ന മറിയാമ്മ തന്‍െറ ഭര്‍ത്താവ് ബെന്നിയെ രണ്ടുവര്‍ഷം മുമ്പാണ് ബഹ്റൈനില്‍ ജോലിക്കായി കൊണ്ടുവന്നത്. സാമ്പത്തിക ഞെരുക്കമുണ്ടായ സമയത്ത് ഇവര്‍ ഒരാളില്‍ നിന്നും പണം പലിശക്ക് കടം വാങ്ങിയിരുന്നു. ആ സമയത്ത് ഇവര്‍ സി.പി.ആറിന്‍െറയും പാസ്പോര്‍ട്ടിന്‍െറയും കോപ്പി നല്‍കിയതായി പറയുന്നു. ഇവരാണോ സി.പി.ആര്‍ ദുരുപയോഗം ചെയ്തത് എന്ന കാര്യത്തില്‍ സംശയമുണ്ട്. 
  മൊത്തം 276 ദിനാര്‍ അടക്കാനുണ്ടെന്നാണ് ടെലികോം കമ്പനിയില്‍ നിന്ന് പറഞ്ഞത്. ഇതില്‍ കുറച്ചുപണമെങ്കിലും ഉടന്‍ അടക്കണമെന്നും ഇല്ളെങ്കില്‍ കേസ് കൊടുത്താല്‍ ട്രാവല്‍ബാന്‍ ആകുമെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ 100 ദിനാര്‍ അടച്ചുകഴിഞ്ഞു. ബാക്കിയുള്ള തുക ഈ മാസം തന്നെ തീര്‍ക്കണമെന്നാണ് ‘വിവ’യില്‍ നിന്നും അറിയിച്ചത്. 
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇത് വലിയ ദുരിതമായെന്നും മറിയാമ്മ പറഞ്ഞു.
 ‘വിവ’യില്‍ കണക്ഷനു സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചപ്പോള്‍ ബെന്നിയുടെ ഒപ്പ് വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യം കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.