മനാമ: വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് കൂടുതലായി ആകര്‍ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി വ്യക്തമാക്കി.
ഗലേറിയ ഷോപ്പിങ് മാള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നത് വഴി വ്യാപാരം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വദേശികളെയും വിദേശികളെയും സന്ദര്‍ശകരെയും ഒരുപോലെ ആകര്‍ഷിക്കും വിധം ഷോപ്പിങ് മാളുകള്‍ മാറേണ്ടതുണ്ട്.
ടൂറിസം ശക്തിപ്പെടുത്തുന്നതില്‍ വ്യാപാര സമുച്ചയങ്ങള്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്‍െറ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.