??????? ?????? ???????????? ????????? ???????????? ?????? ?????? ????? ???????? ?????? ??????? ?????? ?????? (???????????)

സയ്യിദ് ജുനൈദ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം: മലയാളിക്ക് രണ്ടാം സ്ഥാനം

മനാമ: 60 രാജ്യങ്ങളില്‍ നിന്നുള്ള 60 മത്സരാര്‍ഥികള്‍ പങ്കെടുത്ത സയ്യിദ് ജുനൈദ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ മലയാളിക്ക് അഭിമാനാര്‍ഹമായ നേട്ടം. ഒരാഴ്ചയോളമായി ബഹ്റൈനില്‍ നടന്ന മത്സരത്തിലാണ് മലപ്പുറം വേങ്ങര ചേറൂര് സ്വദേശി ശമീര്‍ അസ്ഹരി രണ്ടാം സ്ഥാനത്തത്തെി നേട്ടം കൊയ്തത്. അഹമ്മദ് അല്‍ ഫാതെഹ് ഇസ്ലാമിക് സെന്‍ററില്‍ നടന്ന പരിപാടിയില്‍ ബംഗ്ളാദേശ് സ്വദേശി സക്കരിയ്യക്കാണ് ഒന്നാം സ്ഥാനം.  അറബികളെ പോലും വിസ്മയിക്കുന്ന തരത്തില്‍ ഇമ്പമായി ഖുര്‍ആന്‍ പാരായണം ചെയ്താണ് ശമീര്‍ അസ്ഹരിയെന്ന 25കാരന്‍ കേരളത്തിന്‍െറ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. കാരന്തൂര്‍ മര്‍ക്കസിലും ഈജിപ്തിലെ അസ്ഹറിലും പഠനം നടത്തിയ ശമീര്‍ ഇപ്പോഴും ഖുര്‍ആനില്‍ തുടര്‍പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. 
ചേറൂര് മുഹമ്മദ് കുട്ടി ഹാജിയുടെയും ഖദീജയുടെയും ഏഴ് മക്കളില്‍ ഇളയവനായ ശമീര്‍ അസ്ഹരി മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ് ഖുര്‍ആന്‍ പഠനത്തിലേക്ക് തിരിഞ്ഞത്. മര്‍ക്കസില്‍ ഹനീഫ് സഖാഫിയുടെ കീഴിലായിരുന്നു പഠനം. 11ാം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കാന്‍ ആരംഭിച്ചു. രണ്ടര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കി. തുടര്‍ന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉന്നത പഠനം നടത്തി.  2010ല്‍ ഈജിപ്തില്‍ നടന്ന ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്തു. 45ലധികം മത്സരാര്‍ഥികളുണ്ടായിരുന്ന ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടാനായി. 
2011ല്‍ ദുബൈയിലെ ഹോളി ഖുര്‍ആന്‍ മത്സരത്തിലും പങ്കെടുത്തു. 95ഓളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളത്തെിയ ദുബൈയിലെ മത്സരത്തില്‍ ഫൈനലില്‍ എത്താനും ശമീര്‍ അസ്ഹരിക്ക് സാധിച്ചു. 
ഖുര്‍ആന്‍ സര്‍വീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സയ്യിദ് ജുനൈദ്  ഖുര്‍ആന്‍ മത്സരം ഏറെ നിലവാരം പുലര്‍ത്തുന്നതായിരുന്നുവെന്നും വിവിധ രാജ്യങ്ങളില്‍ നിന്നത്തെിയ മത്സരാര്‍ഥികള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചതെന്നും ശമീര്‍ അസ്ഹരി പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.