സിന്ധുവിനും സാക്ഷിക്കും ഷിഫ അല്‍ജസീറയുടെ വക 10 പവന്‍ സ്വര്‍ണമെഡല്‍

മനാമ: ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ താരങ്ങളെ ഗള്‍ഫിലെ പ്രമുഖ മെഡിക്കല്‍ ശൃംഖലയായ ഷിഫ അല്‍ ജസീറ ആദരിക്കും.
റിയോയില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി ബാഡ്മിന്‍റണില്‍ വെള്ളിമെഡല്‍ നേടിയ പി.വി.സിന്ധുവിനും ഗുസ്തിയില്‍ വെങ്കലം കരസ്ഥമാക്കിയ സാക്ഷി മാലികിനുമാണ് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ്  സ്വര്‍ണമെഡല്‍ സമ്മാനിക്കുകയെന്ന്  ചെയര്‍മാന്‍ ഡോ. കെ ടി റബീഉള്ള അറിയിച്ചു. ഇരുവര്‍ക്കും 10 പവന്‍ വീതമുള്ള സ്വര്‍ണമെഡലുകളാണ് സമ്മാനിക്കുക.
സ്വന്തം ഗ്രാമമായ മലപ്പുറം ജില്ലയിലെ കോഡൂരില്‍ കായിക പ്രോത്സാഹനത്തിനായി നിരവധികാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് റബീഉള്ള പറഞ്ഞു.  തായ്വാനില്‍  നടക്കുന്ന ഏഷ്യന്‍ യൂനിവേഴ്സിറ്റി സോഫ്റ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മലയാളി താരം കോട്ടക്കല്‍ സ്വദേശിനി ഐഷയെ സ്പോണ്‍സര്‍ ചെയ്യുന്നത് റബീഉള്ളയാണ്.  കോഡൂരില്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ ഫുട്ബാള്‍ ഗ്രൗണ്ടും നിര്‍മിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT