Posted On
date_range Updated On
date_range ഗള്‍ഫ് എയര്‍ വിമാനം മനിലയില്‍ അടിയന്തര ലാന്റിങ് നടത്തി
മനാമ: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്നും 300ഓളം യാത്രക്കാരുമായി ബഹ്റൈനിലേക്ക് വരികയായിരുന്ന ഗള്‍ഫ് എയര്‍ വിമാനം (ജി.എഫ് 155)എഞ്ചിന് തകരാറിനെ തുടര്‍ന്ന് മനില വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തി. വിമാനം പറന്നുപൊങ്ങിയ ഉടനെയാണ് സംഭവം. വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിക്കാണ് വിമാനം തിരിച്ചിറക്കിയത്. പറന്നുപൊങ്ങി 29 മിനിറ്റ് കഴിഞ്ഞപ്പോഴാണ് തിരിച്ചിറക്കേണ്ടി വന്നത്. ആര്‍ക്കും പരിക്കില്ല. പറന്നുപൊങ്ങിയ ഉടന്‍ ഒരു എഞ്ചിന്‍െറ പ്രവര്‍ത്തനം നിലക്കുകയായിരുന്നു.
വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിച്ചു. സാങ്കേതിക തകരാറുമൂലം വിമാനം തിരിച്ചിറക്കുകയാണെന്ന അറിയിപ്പുവന്നതിനുശേഷം പുക ഉയര്‍ന്നുവെന്നും എയര്‍കണ്ടീഷണര്‍ ഓഫായെന്നും ഒരു യാത്രക്കാരനെ ഉദ്ധരിച്ച് മനിലയിലെ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് താമസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.