മനാമയില്‍ കടല്‍ നികത്തുന്നതിന് വിലക്ക്

മനാമ: സ്വകാര്യ സ്ഥാപനങ്ങള്‍ മനാമയില്‍ കടല്‍ നികത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡിന്‍േറതാണ് തീരുമാനമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു.  ഹോട്ടല്‍, അപാര്‍ട്മെന്‍റ്, മാള്‍ തുടങ്ങിയ പദ്ധതികള്‍ക്കായി കടല്‍ നികത്താനുള്ള അപേക്ഷകള്‍ ഇനി തള്ളുമെന്ന് ബോര്‍ഡ് അറിയിച്ചു. മനാമക്കും മുഹറഖിനും ഇടക്കുള്ള അല്‍ ഫാതിഹ് ഉള്‍ക്കടല്‍ കടല്‍നികത്തല്‍ മൂലം വലിയതോതില്‍ ചുരുങ്ങിയതായി ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം. കാപിറ്റല്‍ ഗവര്‍ണറേറ്റ് ആഡംബര സൗധങ്ങള്‍ കൊണ്ട് നിറഞ്ഞതായി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ഖോസായിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട് ചെയ്തു.
മറ്റൊരുസമാന നിര്‍മാണത്തിന് സാധ്യതയില്ലാത്ത വിധം ഇവിടെ കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
’അല്‍ ഫാതിഹ് ബെ’ക്ക് സമീപമുള്ള ജുഫൈറില്‍ ആഡംബര പ്രൊജക്റ്റുകള്‍ക്ക് കയ്യുംകണക്കുമില്ല. ഇതില്‍ അധികവും ഹോട്ടലുകളാണ്. ഇപ്പോഴും ലഭിക്കുന്ന അപേക്ഷകളില്‍ അധികവും കടല്‍നികത്തി ഹോട്ടല്‍ നിര്‍മിക്കാനുള്ളതാണ്. ഇത് സുശക്തമായ ടൂറിസം രംഗത്തിന്‍െറ സൂചനയാണ്.
എന്നാല്‍ ഭാവിയിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യം കൂടി ഇപ്പോഴുള്ള നിര്‍മിതികള്‍ക്കുണ്ട്.
ഹോട്ടല്‍, അപാര്‍ട്മെന്‍റ് പദ്ധതികള്‍ക്ക് കടല്‍നികത്താനുള്ള അനുവാദം നല്‍കില്ളെങ്കിലും അടിസ്ഥാന സൗകര്യവികസനത്തിനായുള്ള കടല്‍ നികത്തല്‍ ഉപേക്ഷിക്കില്ല. ജനങ്ങള്‍ക്ക് കടലിന്‍െറ സൗന്ദര്യം ആസ്വദിക്കാനുള്ള അവകാശവുമുണ്ട്. അത് നിഷേധിക്കാനാകില്ല.
ബഹ്റൈന്‍ നിക്ഷേപ സൗഹൃദ രാഷ്ട്രമാണ്. പുതിയ പദ്ധതികളെ ഇനിയും സ്വാഗതം ചെയ്യും.പക്ഷെ, അതെല്ലാം കടല്‍തീരത്തുതന്നെ വേണമെന്ന കാര്യം അംഗീകരിക്കാനാകില്ല. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.