Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടിയില്‍ ഹമദ് രാജാവ് പങ്കെടുക്കും
മനാമ: റിയാദില്‍ നടക്കുന്ന ജി.സി.സി സംയുക്ത ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഇന്ന് സൗദിയിലേക്ക് തിരിക്കുമെന്ന് റോയല്‍ കോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. നാളെ റിയാദില്‍ ആരംഭിക്കുന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും പങ്കെടുക്കുന്നുണ്ട്്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ ക്ഷണ പ്രകാരമാണ് ഹമദ് രാജാവ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ക്കായി ജി.സി.സി മന്ത്രിമാര്‍ നേരത്തെ യോഗം ചേര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.