ട്രാഫിക് സിഗ്നലുകളില്‍ ടൈമറുകള്‍ സ്ഥാപിക്കണമെന്ന് എം.പിമാര്‍ 

മനാമ: അപകടങ്ങള്‍ കുറക്കാന്‍ ട്രാഫിക് സിഗ്നലുകളില്‍ ടൈമറുകള്‍ സ്ഥാപിക്കണമെന്ന് ഒരുകൂട്ടം എം.പിമാര്‍ ആവശ്യപ്പെട്ടു. 
ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സെഷനില്‍ ഇക്കാര്യവും ചര്‍ച്ചയാകും. പബ്ളിക് യൂട്ടിലിറ്റീസ് ആന്‍ഡ് എന്‍വയേണ്‍മെന്‍റ് അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ആദില്‍ അലി അസൂമിയുടെ നേതൃത്വത്തിലാണ് ഇക്കാര്യം അവതരിപ്പിക്കപ്പെട്ടത്. 
എന്നാല്‍ പൊതുമരാമത്ത് മന്ത്രാലയവും മുനിസിപ്പല്‍- നഗരാസൂത്രണ മന്ത്രാലയവും ഇതിനോട് യോജിച്ചിട്ടില്ല. ടൈമറുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുമെന്നും നിയമലംഘനത്തിനുള്ള പ്രവണത വര്‍ധിക്കുമെന്നുമാണ് ഇരുമന്ത്രാലയത്തിന്‍െറയും പക്ഷം. സംവിധാനം നടപ്പാക്കുന്നതിന് മുമ്പ് രണ്ട് റോഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അലി അസൂമി പറഞ്ഞു. 
പാര്‍ലമെന്‍റില്‍ വോട്ടിനിട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.