മനാമ: സാമൂഹിക പ്രവര്‍ത്തകരോട് എംബസി അയിത്തം കല്‍പ്പിച്ചിട്ടില്ളെന്ന് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. വെള്ളിയാഴ്ച നടന്ന ‘ഓപണ്‍ ഹൗസി’നു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമൂഹത്തിന്‍െറ പ്രശ്നങ്ങളുമായി എംബസിയിലത്തെുന്ന സാമൂഹിക പ്രവര്‍ത്തകരെ നിരുത്സാഹപ്പെടുത്തുന്നുതായുള്ള പരാതി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഫസ്റ്റ് സെക്രട്ടറി രാംസിങും ഈ അഭിപ്രായം പങ്കുവച്ചു. സാമൂഹിക പ്രവര്‍ത്തകരോടുള്ള എംബസിയുടെ നയത്തില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍,അവരുടെ ഇടപെടലിന്‍െറ രീതിയെക്കുറിച്ച് ചില പ്രശ്നങ്ങളുണ്ട്. സാമൂഹിക പ്രവര്‍ത്തകര്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനോട് ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ അവര്‍ പ്രശ്നമുള്ളവരെ എംബസിയില്‍ പ്രതിനിധീകരിക്കേണ്ടതില്ല. ചില ഘട്ടങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എംബസി മുഖേന പരിഹരിക്കേണ്ട വിഷയങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെടുന്നതു വഴിയുണ്ടാകുന്ന നിയമപ്രശ്നങ്ങള്‍ വലിയ കുരുക്കുകളിലേക്ക് പോയേക്കാം. പലര്‍ക്കും ബഹ്റൈനിലെ നിയമങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. ഇത്തരക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ വലിയ കുഴപ്പങ്ങള്‍ക്ക് കാണമായിട്ടുണ്ട്. ഇന്ത്യക്കാരായ തൊഴിലാളുകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനായി എംബസിയിലെ ഉദ്യോഗസ്ഥര്‍ എപ്പോഴും തയാറാണ്. ജയിലുകളിലും ലേബര്‍ ക്യാമ്പുകളിലും മറ്റും ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുകയും പ്രശ്നങ്ങള്‍ക്ക് കാതോര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെയാണ് എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഓപണ്‍ ഹൗസ് നടത്തുന്നത്. ഇവിടെയെല്ലാം പരാതിക്കാര്‍ നേരിട്ട് എത്തുകയാണ് വേണ്ടത്-അംബാസഡര്‍ പറഞ്ഞു. ബഹ്റൈനില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാരെക്കുറിച്ചുള്ള കൃത്യമായ കണക്ക് എംബസിയുടെ പക്കലില്ല. പലരും രേഖകള്‍ ശരിയാക്കി ബഹ്റൈനില്‍ തുടരുകയാണ്.അവര്‍ക്ക് എംബസിയുമായി ബന്ധപ്പെടേണ്ടി വരാറില്ല. എന്നാല്‍, എംബസിയെ സമീപിച്ചവര്‍ക്കെല്ലാം ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. പല സംഘടനകളും പൊതുമാപ്പുവേളയില്‍ ഇന്ത്യക്കാര്‍ക്ക് സഹായമത്തെിക്കാന്‍ ശ്രമിക്കുന്നുവെന്നത് നല്ല കാര്യമാണ്.
ബഹ്റൈനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ എംബസിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവരുടെ പ്രശ്നങ്ങളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി വിവിധ സന്ദര്‍ഭങ്ങളില്‍ എംബസി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
തിരുവോണ ദിനമായതിനാല്‍ ഇത്തവണത്തെ ഓപണ്‍ ഹൗസില്‍ പരാതിക്കാര്‍ തീരെ കുറവായിരുന്നു.അതുകൊണ്ടു തന്നെ ഓപണ്‍ഹൗസ് പെട്ടെന്ന് അവസാനിച്ചു. അംബാസഡര്‍ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.