മനാമ: മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണം ഇന്ത്യന്‍ ക്ളബ് സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സപ്തംബര്‍ ഒമ്പതു മുതല്‍ ഗുദൈബിയയിലെ ക്ളബ്ബ് പരിസരത്താണ് ആഘോഷ പരിപാടികള്‍ നടക്കുക.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ, പത്നി മംത സിന്‍ഹ, പ്രമുഖ മലയാള നടന്‍ കലാഭവന്‍ മണി, ഫുട്ബാള്‍ താരം ഐ.എം വിജയന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. പൂക്കളമത്സരം, പായസ മത്സരം, വടംവലി വലി മത്സരം എന്നിവയും ഒരുക്കിയിട്ടുണ്ട്. പൂക്കള, പായസ മത്സരത്തില്‍ സൗജന്യമായി പങ്കെടുക്കാം. വടം വലിയില്‍ പങ്കെടുക്കാന്‍ 10 ദിനാര്‍ പ്രവേശന ഫീസുണ്ട്.
സെപ്തംബര്‍ 10 ന് രാത്രി എട്ടു മണിക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ക്ളബ് പരിസരത്ത് ഘോഷയാത്ര നടക്കും. തുടര്‍ന്നു കലാഭവന്‍ മണി ഷോ നടക്കും. സമാപന ദിവസമായ 11 ന് ഓണ സദ്യനടക്കും. 2,000 പേര്‍ക്കാണ് സദ്യ ഒരുക്കുന്നത്. ഇതിന് ഒരു ദിനാര്‍ ഈടാക്കും.ഫോണ്‍: 39097226, 17253157.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ്് ആനന്ദ് ലോബോ, ഷിന്‍േറാ ആന്‍റണി, മഹേഷ് കുമാര്‍, ഡോ. മുഹമ്മദ് റഫീഖ്, മാര്‍ഷല്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.