ബഹ്​റൈനിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 135 ഇന്ത്യക്കാർക്ക്​

മനാമ: ബഹ്​റൈനിൽ കോവിഡ്​ -19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി. സൽമാബാദിലെ ലേബർ ക്യാമ്പിൽ താമസിച്ചിരുന്ന 32 പേർക ്കും മറ്റ്​ മൂന്ന്​ പേർക്കുമാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. അതിനിടെ, ഒരാൾകൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയ ഇന്ത്യക്കാരുടെ എണ്ണം ആറായി.

സൽമാബാദിലെ ക്യാമ്പിലുണ്ടായിരുന്ന 113 പ്രവാസി തൊഴിലാളികൾക്ക്​ നേരത്തെ രോഗം സ്​ഥിരീകരിച്ചിരുന്നു. ആദ്യം താമസ സ്​ഥലത്തുതന്നെ നിരീക്ഷണത്തിൽ പാർപ്പിച്ച തൊഴിലാളികളെ കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ചതിനെത്തുടർന്ന്​​ ക്വാറൻറീൻ കേന്ദ്രത്തിലേക്ക്​ മാറ്റുകയായിരുന്നു. ​

നിരീക്ഷണത്തിൽ കഴിഞ്ഞവർ പുറത്തുപോയിട്ടില്ലെന്നും പ്രവാസികൾക്കിടയിൽ രോഗം പടർന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി​. നിലവിൽ 341 പേരാണ്​ രാജ്യത്ത്​ ചികിത്സയിലുള്ളത്​. 477 പേർ​​ സുഖം പ്രാപിച്ചു.

Tags:    
News Summary - 135 indians had affected with covid in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.