കോവിഡ്​ ക​െണ്ടത്താൻ ഇനി പൊലീസ്​ നായ്​ക്കളും

മനാമ: കോവിഡ്​ പരിശോധനക്ക് പോർട്ടുകളിൽ പൊലീസ് നായ്​ക്കളെ ഉപയോഗപ്പെടുത്താന്‍ തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്​ക്കളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.

പൊതുസുരക്ഷ ശക്തിപ്പെടുത്താനും കോവിഡ് ബാധിതരെ കണ്ടെത്താനും ഇത് കൂടുതല്‍ സഹായകമാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള പരിശോധനരീതികള്‍ അവലംബിക്കുന്നതോടൊപ്പം നായ്​ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതി​െൻറ സാധ്യതകളും പരിഗണിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തി​െൻറ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ഇതി​​െൻറ ഭാഗമായി നായ്​ക്കളെ ഉപയോഗിച്ച് കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.