കിങ്​ ഫഹദ്​ കോസ്​വേയിലൂടെ ബഹ്​റൈനി ട്രാൻസിറ്റ്​ ട്രക്കുകൾക്ക്​ അനുമതി

മനാമ: കിങ്​ ഫഹദ്​ കോസ്​വേയിലൂടെ ബഹ്​റൈനി ട്രാൻസിറ്റ്​ ട്രക്കുകൾ കടന്നുപോകാൻ അനുവദിച്ചു. തീരുമാനം ബുധനാഴ്​ച​ മുതൽ പ്രാബല്യത്തിൽ വന്നു. സൗദി അറേബ്യ വഴി മറ്റ്​ രാജ്യങ്ങളിലേക്കുള്ള ട്രക്കുകൾക്കാണ്​ അനുമതിയെന്ന്​ കസ്​റ്റംസ്​ അഫയേഴ്​സിലെ ലാൻഡ്​ പോർട്​സ്​ ഡയറക്​ടർ മുഹമ്മദ്​ ഹസൻ അൽ ഇസ പറഞ്ഞു. സൗദി ജനറൽ കസ്​റ്റംസ്​ അതോറിറ്റിയുമായി സഹകരിച്ചാണ്​ തീരുമാനം നടപ്പാക്കുന്നത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.