റിയാദ്: അറിയപ്പെടുന്ന ഹാസ്യകലാകാരനും പ്രവാസിയുമായ നസീബ് കലാഭവന് റിയാദിലെ കലാഭവൻ കലാസാംസ്കാരിക കൂട്ടായ്മയുടെ പുരസ്കാരം. റിയാദ് കലാഭവൻ എല്ലാവർഷവും നൽകിവരാറുള്ള കലാഭവൻ കർമ പുരസ്കാരത്തിനാണ് ഈ വർഷം നസീബിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മിമിക്രി താരവും സിനിമാ നടനുമായ റിയാസ് നർമകല, സംസ്ഥാന നാടക അവാർഡ് ജേതാവും സംവിധായകനും സിനിമാനടനുമായ ജയൻ തിരുമന, ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ, രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം, വൈസ് ചെയർമാൻ ഷാരോൺ ഷരീഫ്, സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ കൃഷ്ണകുമാർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
ദീർഘകാലമായി റിയാദിൽ പ്രവാസിയായ നസീബ് കലാഭവൻ നാട്ടിലും ഗൾഫ് രാജ്യങ്ങളിലും നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന അറിയപ്പെടുന്ന കലാകാരനാണ്. കുന്നംകുളം മരതംകോട് സ്വദേശിയാണ്. റിയാദിൽ സ്വകാര്യ കമ്പനിയിൽ അകൗണ്ടൻറാണ്. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം വ്യാഴാഴ്ച രാത്രി 7.30 മുതൽ റിയാദ് എക്സിറ്റ് 18 ലെ യാനബത് ഇസ്തിറാഹയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. റിയാദ് കലാഭവൻ ഏഴാം വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഏപ്രിലിൽ നടക്കുന്ന മെഗാ ഇവൻറിന്റെ മുന്നോടിയായാണ് പുരസ്കാര ചടങ്ങും ക്രിസ്മസ്, പുതുവത്സരാഘോഷവും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.