കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ്​ പരിശോധന നിരക്ക്​ കുറച്ചു

ദുബൈ: കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപിഡ്​ പരിശോധന നിരക്ക്​ 1200 രൂപയായി കുറച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റെ നിർദേശ പ്രകാരമാണ്​ നിരക്ക്​ കുറച്ചത്​. നേരത്തെ 2490 രൂപയായിരുന്നു നിരക്ക്​. പുതിയ തീരുമാനം ഇന്ന്​ മുതൽ പ്രാബല്യത്തിൽ വരും. പുതിയ ടെസ്റ്റ്​ കിറ്റ്​ വരുന്നതോടെ നിരക്ക്​ ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന്​ മൈക്രോ ഹെൽത്ത്​ ലാബ്​ അധികൃതർ പറഞ്ഞു.

യു.എ.ഇയിലേക്ക്​ യാത്ര ചെയ്യുന്നവർക്ക് ഏർപെടുത്തിയ റാപിഡ്​ പി.സി.ആറിന്​ കൊള്ളനിരക്കാണ്​ ഈടാക്കുന്നതെന്ന്​ വ്യാപക പരാതിയുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ എത്തിയപ്പോൾ പ്രവാസി സംഘടനകളും മാധ്യമങ്ങളും നിരക്ക്​ കുറക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു. ​മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ്​ നിരക്ക്​ കുറക്കാനുള്ള തീരുമാനമുണ്ടായത്​. പ്രവാസികളുടെ ക്വാറന്‍റീൻ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.

Tags:    
News Summary - Rapid Test rates at airports in Kerala have been reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.