കതാറയിലെ പീജിയൺ ടവർ പൊളിക്കുന്നു; നവീകരണ പ്രവർത്തനങ്ങൾക്കുശേഷം പുതുക്കിപ്പണിയും

ദോഹ: കതാറയിലെ പീജിയൺ ടവർ പൊളിക്കുമെന്ന് അധികൃതർ.പ്രാവുകളുടെ കുറുകലും, സല്ലാപങ്ങളുമായി കതാറയിലെത്തുന്ന സഞ്ചാരിക്കൾക്ക്​ ചന്തമുള്ള കാഴ്ചയായിരുന്നു പീജിയൺ ടവർ. നിറയെ ദ്വാരങ്ങളും പറന്നുവന്നിരിക്കാൻ നീണ്ടുനിൽക്കുന്ന കമ്പുകളുമായി ഖത്തറിലെത്തുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രം. ആ പീജിയൺ ​ടവർ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്​ അധികൃതർ.


നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ ഇവ പൊളിച്ചുമാറ്റുന്നത്​. എന്നാൽ, ​പുതിയ രൂപകൽപനയിൽ ഏറെ സൗകര്യങ്ങളോടെ തന്നെ പുനർനിർമിക്കുമെന്ന്​ കതാറ കൾച്ചറൽ വില്ലേജ്​ ജനറൽ മാനേജർ ഡോ. ഖാലിദ്​ അൽ സുലൈതി പറഞ്ഞു. ഫെബ്രുവരി 16 ബുധനാഴ്ച ടവർ പൊളിക്കുമെന്ന്​ അറിയിച്ചു. നിലവിൽ പള്ളിയോട്​ ചേർന്ന്​ മൂന്ന്​ പീജിയൺ ടവറുകളാണ്​ തല ഉയർത്തി നിൽക്കുന്നത്​. രണ്ടെണ്ണം കടൽകരയിലുമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.