റമീസ്

മലയാളി യുവാവ് അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അബൂദബി: അബൂദബി നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് തൃത്താല തടത്തില്‍ പറമ്പില്‍ വീട്ടില്‍ മമ്മുവിന്‍റെ മകന്‍ ടി.പി. റമീസ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ്​ അപകടമുണ്ടായത്. റമീസും സുഹൃത്തുക്കളും ഡ്യൂട്ടി സമയത്തിനിടെ കിട്ടിയ ഇടവേളയില്‍ മറ്റൊരു സ്ഥലത്തേക്ക് പോകവെയാണ് അപകടം. സിഗ്​നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു വാഹനവുമായി റമീസ് സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു.

റമീസിന്‍റെ മൃതദേഹം ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാൻ​ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. അടുത്തമാസം ഭാര്യ റമീസിനടുത്തേക്ക്​ വരാനിരിക്കുകയായിരുന്നു.

യു.എ.ഇയിലെ അഷ്‌റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ്​ കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ഫാത്തിമ ബീവിയാണ് മാതാവ്. ഭാര്യ: സഹല.

Tags:    
News Summary - malayali youngster died in a road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.