കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടം ആഗസ്റ്റ് 18ന് ആരംഭിക്കും. സ്പോർട്സ്, ഹെൽത് ക്ലബുകൾ, സലൂണുകൾ, തയ്യൽക്കടകൾ, വർക്ഷോപ്പുകൾ, പേഴ്സനൽ കെയർ ഷോപ്പ് എന്നിവ നാലാംഘട്ടത്തിൽ തുറക്കാൻ അനുവദിക്കും. ബസ് സർവീസുകളും 18 മുതൽ ആരംഭിക്കും. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇൗ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക. അഞ്ചുമാസമായി തൊഴിലില്ലാതെയിരിക്കുന്നതിനാൽ ദുരിതാവസ്ഥയിലുള്ള ബാർബർമാർക്കും തയ്യൽ തൊഴിലാളികൾക്കും ഏറെ ആശ്വാസമായ വാർത്തയാണ് പുറത്തുവന്നത്. ആയിരക്കണക്കിന് വരുന്ന തൊഴിലാളികളാണ് പ്രയാസത്തിലുള്ളത്. നാട്ടിലേക്ക് പണമയക്കാൻ കഴിയാത്തതിനാൽ ഇവരുടെ നാട്ടിലുള്ള കുടുംബവും ദുരിതത്തിലാണ്. അതേസമയം, ചില ബാർബർമാർ ആവശ്യക്കാരുടെ മുറികളിലെത്തി വെട്ടിക്കൊടുക്കുന്നുണ്ട്. കട അടച്ചിട്ട് മുറികളിൽ ജോലി തുടരുന്നവരും ഉണ്ട്. മുടിവെട്ടാനും താടി ശരിയാക്കാനും കഴിയാതെ വിഷമിച്ചിരുന്ന സാധാരണ ജനങ്ങൾക്കും ആശ്വാസമാണ് ആഗസ്റ്റ് 18 മുതൽ സലൂണുകൾ തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.